വരവൂര്‍ ഗ്രാമപഞ്ചായത്ത് ജനറല്‍ ആടുവളര്‍ത്തല്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത നിര്‍വഹിച്ചു. ഒരു ഗുണഭോക്താവിന് 7500 രൂപ വിലവരുന്ന ആറ് മുതല്‍ എട്ടു മാസം പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടികളെ 40 പേര്‍ക്കാണ് നല്‍കുന്നത്. മൃഗാശുപത്രിയില്‍ വച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ.യശോദാമണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.എ.ഹിദായത്തുള്ള, വിമല പ്രഹ്ലാദന്‍, വെറ്റിനറി സര്‍ജന്‍ ഡോ: വി.ലിഷ, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു