കണ്ടാണശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ചൊവ്വല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സര്‍വീസ് സ്റ്റേഷന്‍ റോഡ് കാനയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അദ്ധ്യക്ഷയായി.
ചൊവ്വന്നൂര്‍ ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ അശ്വിന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ഷക്കീല ഷമീര്‍, എന്‍.എ.ബാലചന്ദ്രന്‍, നിവ്യ റെനീഷ് , പഞ്ചായത്ത് അംഗങ്ങളായ ഷീബ ചന്ദ്രന്‍, പി.കെ.അസീസ്, രാജി വേണു എന്നിവര്‍ സംസാരിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ.യുടെ 2022-2023 ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ച് 454 മീറ്റര്‍ കാനയും ഐറിഷ് നിര്‍മ്മാണവുമാണ് പൂര്‍ത്തീകരിച്ചത്.