ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളജില്‍, ലിറ്റില്‍ ഫ്‌ലവര്‍ സെന്റര്‍ ഫോര്‍ ഇന്‍നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണറ്ഷിപ്പ് , ഐക്യുഎസി, ഐഐസി
എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിനും ശിക്ഷണ ശില്പശാലയ്ക്കും തുടക്കം കുറിച്ചു. ഗുരുവായൂര്‍ നഗരസഭ ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എ ഷിനോജ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോ. ജെ.ബിന്‍സി അധ്യക്ഷയായി. സ്ത്രീശാക്തീകരണത്തിന് മികച്ച മാതൃകയായ പൊന്നാനി തെയ്യങ്ങാട് വെളിച്ചം സ്റ്റോറുമായി സഹകരിച്ചാണ് ശില്‍പശാല നടത്തിയത്. പരിപാടിക്ക് ഡോ. ഇ ജെ ജെസി, ഡോ. സിതാര കെ ഉറുമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.