മഞ്ജുളാല്‍ തറയില്‍ കുചേല പ്രതിമ സ്ഥാപിച്ചു

ഗുരുവായൂര്‍ മഞ്ജുളാല്‍ തറയില്‍ പുതിയ കുചേല പ്രതിമ സ്ഥാപിച്ചു. നേരത്തെ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പ്രതിമ മാറ്റി ആറടി ഉയരത്തിലുള്ള കരിങ്കല്‍ മാതൃക പ്രതിമയാണ് സ്ഥാപിച്ചത്. ചലച്ചിത്ര നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയുടെ വക വഴിപാടായി രണ്ടര ലക്ഷം രൂപയോളം ചിലവഴിച്ചാണ് പുതിയ പ്രതിമ നിര്‍മിച്ചത്. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി പ്രതിമയുടെ സമര്‍പ്പണം നിര്‍വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.കെ. അശോക് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എന്‍. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT