കെഎസ്കെടിയു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷിക്ക് തുടക്കമായി. മണത്തല പരപ്പില്‍താഴത്ത് കെഎസ്കെടിയു ജില്ല എക്സിക്യൂട്ടീവ് അംഗം എ. എച്ച്. അക്ബര്‍ ഏരിയതല ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി വി.അനൂപ്, ഏരിയ ജോയിന്റ് സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്, പി.എസ്.അശോകന്, എ. എ. മഹേന്ദ്രന്, കെ.വി.ശശി എന്നിവര്‍ സംസാരിച്ചു.