യുവജന തൊഴിലാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കണമെന്ന് ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി വര്‍ഷങ്ങളായി യുവജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കാര്‍ത്തിക് ശശി പറഞ്ഞു.
ഐഎന്‍ടിയുസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാതല നേതൃയോഗംത്തില്‍ ജില്ലാ പ്രസിഡന്റ് വിനീഷ് തണ്ടാണശേരി അധ്യക്ഷത വഹിച്ചു.