കേരള വിഷന്‍ ഫ്യൂച്ചര്‍ ഔട്ട് ലുക്ക് സോണല്‍ മീറ്റ് തൃശൂരില്‍ ചേര്‍ന്നു

കേരള വിഷന്‍ ഫ്യൂച്ചര്‍ ഔട്ട് ലുക്ക് സോണല്‍ മീറ്റ് തൃശൂരില്‍ ചേര്‍ന്നു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഡിസ്ട്രിബ്യൂഷന്‍ സബ് ഡിസ്ട്രിബ്യൂഷന്‍ വിതരണ കമ്പനി പ്രതിനിധികളുടെ യോഗമാണ് ചേര്‍ന്നത്. സി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. കേബിള്‍ ടിവി, ഇന്റര്‍നെറ്റ്, മറ്റ് വാല്യൂ ആഡഡ് ബിസിനസുകള്‍ക്ക് പുറമേ ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന നിലയിലുള്ള ബിസിനസ് വിപുലീകരണവും, കേരള വിഷന്റെ ടൂറിസം മേഖലയിലെ വിപുലീകരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുന്നുവെന്ന് പി.ബി സുരേഷ് പറഞ്ഞു.

കെസിസി എല്‍ ഡയറക്ടര്‍ വിപി ബിജു സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ കെസിസിഎല്‍ എം. ഡി പി.പിസുരേഷ് കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സി.സുരേഷ്‌കുമാര്‍, കെ.വി രാജന്‍, ഡയറക്ടര്‍ രഘുനാഥ്, സിഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT