കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ദേശീയ പ്രാണി ജന്യ രോഗ നിയന്ത്രണ വിഭാഗം തൃശൂരും സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സൗജന്യമെഡിക്കല്‍ പരിശോധന, രക്തപരിശോധന, രക്തസമ്മര്‍ദ്ദം, ശ്വാസകോശ പരിശോധന, ത്വക്ക് പരിശോധന, ശുചിത്വബോധവല്‍ക്കരണം തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ഒരുക്കിയിരുന്നു.
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ പി ചിന്തയുടെ നിര്‍ദ്ദേശപ്രകാരം അരിയന്നൂര്‍,നമ്പഴിക്കാട് കേന്ദ്രങ്ങളില്‍ രാത്രി 7 മണിമുതല്‍ 9.30 മണിവരെ നടന്ന ക്യാമ്പിന് തൃശൂരിലെ ആരോഗ്യ പ്രവര്‍ത്തകരായ കെ എസ് വിഥുല, നെഹ്മിയ ഡെന്നി , റെജി മെക്കാര്‍ട്ടില്‍ കണ്ടാണശ്ശേരി കുടുംബാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, ബിജു.വി.എല്‍., ശരത്. ടി.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.