കുന്നംകുളം കാട്ടകാമ്പാല്‍ തോലത്ത് വറതുണ്ണി മകന്‍ ജോസ് മാസ്റ്റര്‍ നിര്യാതനായി

കുന്നംകുളം വൈശ്ശേരിയില്‍ താമസിക്കുന്ന കാട്ടകാമ്പാല്‍ തോലത്ത് വറതുണ്ണി മകന്‍ ജോസ് മാസ്റ്റര്‍ നിര്യാതനായി. റിട്ടയേഡ് ഹൈസ്‌ക്കൂള്‍ അധ്യാപകനാണ്. വടുതല ഗവ. യു.പി സ്‌ക്കൂള്‍, പഴഞ്ഞി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പരേതയായ ആനി ടീച്ചര്‍ഭാര്യയാണ്. ജെയിന്‍, ജിഷ മോള്‍ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10.30 ന്പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും.

ADVERTISEMENT