കെ. അഹമ്മദിന്റെ ഇരുപതാം ചരമവാര്‍ഷിക ദിനം സിപിഎം തിരുവത്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു

സിപിഎമ്മിന്റെ സമുന്നത നേതാവും മത്സ്യത്തൊഴിലാളി നേതാവുമായിരുന്ന കെ. അഹമ്മദിന്റെ ഇരുപതാം ചരമവാര്‍ഷിക ദിനം സിപിഎം തിരുവത്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം തിരുവത്ര ലോക്കല്‍ സെക്രട്ടറി കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. ചാവക്കാട് ഏരിയ സെക്രട്ടറി ടി ശിവദാസന്‍,ഗുരുവായൂര്‍ എംഎല്‍എ എന്‍ കെ അക്ബര്‍,ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്,പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗംഎം ആര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT