ഓള് കേരള ടൈലേഴ്സ് അസോസിയേഷന് കടപ്പുറം യൂണിറ്റ് 25-ാം സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഷാജി ഉദ്ഘാടനം ചെയ്തു.
ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.കെ.ശിവന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി
സി.എ.ശൈലജ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ കെ.സി.ബൈമി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഇ.കെ.നന്ദനന്‍ സംഘടനാ റിപ്പോര്‍ട്ടും, അമ്പിളി, ജിഷ, രേഖ എന്നിവര്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. സംഘടനയില്‍ 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് അംഗങ്ങളെ ആദരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ കെ ശിവന്, സെക്രട്ടറി സി എ ശൈലജ, ട്രഷറര്‍ കെ സി ബൈമി എന്നിവര്‍ അടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.