കൈരളി വായനശാല കെട്ടിടം ഉദ്ഘാടനം നടത്തി

വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കൈരളി വായനശാല കെട്ടിടം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍എയുടെ പ്രത്യേക വികസനഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷനില്‍ (അപ്പു) അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രടറി സന്തോഷ്, ചാവക്കാട് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.പി വിനോദ്,പ്രസിഡന്റ് മുസ്തഫ പി.എ, ,ജനപ്രതിനിധികള്‍, വായനശാല പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT