കോലഴി ചിന്മയ സ്‌കൂളില്‍ നടന്ന തൃശ്ശൂര്‍ ജില്ല സഹോദയ ഖൊ ഖൊ ടൂര്‍ണമെന്റില്‍ അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കാക്കശ്ശേരി വിദ്യാ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെ തോല്‍പിച്ച് വിജയികളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിദ്യാവിഹാര്‍ രണ്ടാം സ്ഥാനം നേടി. ബെസ്റ്റ് ചേസര്‍ ജഗത് നാഥ്, പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആര്‍.എസ് ശ്രീഹരി, ബെസ്റ്റ് പ്രൊമിസിങ് പ്ലേയര്‍ അമോഘനാഥ് എം.ആര്‍ കൃഷ്ണ, ബെസ്റ്റ് ഡിഫന്‍ഡര്‍ ധനഞ്ജയന്‍ മനോജ് എന്നിവര്‍ വ്യക്തിഗത നേട്ടങ്ങളും കരസ്ഥമാക്കി.