സംസ്ഥാന ബഡ്‌സ് കലോത്സവത്തില്‍ കലാതിലകമായ വൈദേഹിയെ ആദരിച്ചു

സംസ്ഥാന ബഡ്‌സ് കലോത്സവത്തില്‍ കലാതിലകമായ വൈദേഹിയെ ആദരിച്ചു. വേലൂര്‍ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ഥിയാണ് വൈദേഹി. തൃശ്ശൂരില്‍ നടന്ന തില്ലാന കുടുംബശ്രീ ബഡ്‌സ് സംസ്ഥാന കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. തേയിലത്തോട്ടത്തില്‍ വെച്ച് നടന്ന വന്യമൃഗ ആക്രമണമാണ് സംസ്ഥാന തല കലോത്സവത്തില്‍ വൈദേഹി വേദിയിലവതരിപ്പിച്ചത്. ഭാവത്തിനൊപ്പം ചടുലതയാര്‍ന്ന നൃത്തചുവടുകളുമാണ് കലാതിലകമാക്കിയത്. റിട്ട. സംസ്‌കൃതാധ്യാപകരായ വേലൂര്‍ തുണ്ടത്ത് ടി.സി.സജീവിനെയും ഷീലയുടെയും മകളാണ്. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ വൈദേഹിയെ ആദരിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് ചന്ദ്രന്‍, പഞ്ചായത്ത് അംഗം ഷൈനി ഫ്രാന്‍സീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT