പൈതൃകം ഗുരുവായൂര്‍ സൈനിക സേവസമിതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. നഗരസഭ ലൈബ്രറി മന്ദിരത്തില്‍ അമര്‍ ജവാന്‍ സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയോടെ ചടങ്ങ് ആരംഭിച്ചു. എന്‍. സി. സി. ഓഫീസര്‍ കേണല്‍ തോമസ്. കെ. തോമസ് ഉദ്ഘാടനം ചെയ്തു. ബ്രിഗേഡിയര്‍ എന്‍.എ. സുബ്രഹ്‌മണ്യന്‍ വൈ.എസ്.എം. അധ്യക്ഷത വഹിച്ചു. വൈസ് അഡ്മിറല്‍ കെ. ആര്‍. നായരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ചെയര്‍മാന്‍ മധു. എസ്. നായര്‍ മുഖ്യാതിഥിയായി. ഗുരുവായൂര്‍ എസ്. എച്ച്. ഒ. അജയ്കുമാര്‍, മേജര്‍ പി. ജെ. സ്‌റ്റൈജു എന്നിവര്‍ സംസാരിച്ചു.
പൈതൃകം കോര്‍ഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത് ആമുഖം ഭാഷണം നടത്തി. സൈനിക സേവസമിതി ജനറല്‍ കണ്‍വീനര്‍ കെ. കെ. വേലായുധന്‍, ഖജാന്‍ജി കെ. സുഖതന്‍, പൈതൃകം സെക്രട്ടറി മധു. കെ. നായര്‍, കണ്‍വീനര്‍മാരായ ഏ. കെ. ദിവാകരന്‍, ശ്രീകുമാര്‍ പി. നായര്‍, മുരളി അകമ്പടി, എം. വി. ഉണ്ണികൃഷ്ണന്‍, ജയന്‍ മേനോന്‍, കെ. മോഹനകൃഷ്ണന്‍ ചന്ദ്രന്‍ തിരുപ്പതി, കെ.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു ശ്രീകൃഷ്ണ കോളേജിലെയും മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിലെയും എന്‍ സി. സി. കേഡറ്റുകളുടെ മാര്‍ച്ച് പാസ്റ്റും അരങ്ങേറി.