കാരുണ്യ സ്പര്‍ശം 2026 സംഘടിപ്പിച്ചു

ചിറമനേങ്ങാട് കനിവ് ട്രസ്റ്റിനു കീഴിലുള്ള ‘കനിവ് എന്റെ വീട് ‘ല്‍ കാരുണ്യ സ്പര്‍ശം 2026 സംഘടിപ്പിച്ചു. വിഭിദ് ചാരിറ്റബിള്‍ ട്രസ്റ്റും കനിവ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് കാരുണ്യ സ്പര്‍ശം നടത്തിയത്.സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. അന്തേവാസികള്‍ക്കായി ഒരു വര്‍ഷത്തേക്കുള്ള സൗജന്യ മരുന്നുകളുടെ വിതരണം കനിവ് ചെയര്‍പേഴ്‌സണ്‍ എസ്.ജമീല ടീച്ചര്‍ക്ക് കരീം പന്നിത്തടം കൈമാറി. ചടങ്ങില്‍ കനിവ് ട്രഷറര്‍ ടി.എ.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പൊതുപ്രവര്‍ത്തകന്‍ എം.എ.കമറുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി.വിഭിദ് ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ അബൂബക്കര്‍ പദ്ധതിയുടെ വിശദീകരണം നടത്തി. കനിവ് ട്രസ്റ്റ് മാനേജര്‍ ബാപ്പുനു വി മുഹമ്മത്, ഭാഗ്യ ശ്രീ, റ്റി.കെ.ഷൈമ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT