കെ.സി.വൈ.എം യൂണിറ്റിന്റെ വാര്‍ഷികാഘോഷം യുവജനദിനമായി ആചരിച്ചു

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ഇടവക കെ.സി.വൈ.എം യൂണിറ്റിന്റെ വാര്‍ഷികാഘോഷം യുവജനദിനമായി ആചരിച്ചു. കുന്നംകുളം ഗുഡ്‌ഷെപ്പേഡ് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോസ് ചിറപ്പണത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവക വികാരി ഫാദര്‍. സെബി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ചു. ഇടവകാതിര്‍ത്തിയിലെ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ബവിന്‍ ബെന്നി, മേരി കാര്‍മ്മല്‍ ഇ.ജെ, സിസ്റ്റര്‍ റോസ മരിയ, മേഴ്സി ജോയ്, ആന്റോ എല്‍. പുത്തൂര്‍, സ്റ്റാന്‍ജോ സ്റ്റാന്‍ലി, അന്ന ലോറന്‍സ്, നവീന്‍ ജെറോം, ആഗ്‌ന ജോഷി, അഞ്ചു ജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

ADVERTISEMENT