അരിയന്നൂര്‍ അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഗംഭീര ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. വിളക്ക് ദിവസമായ ബുധനാഴ്ച്ച രാവിലെ 4.30 ന് ഗണപതി ഹോമം, 11 മണിക്ക് എഴുന്നെള്ളിച്ച് വെയ്ക്കല്‍, ശാസ്താം പാട്ട്, വൈകീട്ട് ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് ശേഷം പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പാലക്കൊമ്പ് എഴുന്നെള്ളിച്ചു. താലങ്ങളേന്തിയ മാളികപ്പുറങ്ങള്‍ എഴുന്നെള്ളിപ്പില്‍ പങ്കാളികളായി. ഉടക്കുപാട്ടിന്റെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിപ്പ് വിളക്ക് പന്തലിലെത്തി സമാപിച്ചു. അന്തിക്കാട് ബ്രദേഴ്‌സ് അയ്യപ്പന്‍ വിളക്ക് സംഘം വിളക്കി പാര്‍ട്ടിയായി. തുടര്‍ന്ന് പുലര്‍ച്ചെ, കനലാട്ടം, വെട്ടും തട, മാളികപ്പുറത്തമ്മയ്ക്ക് ഗുരുതി തര്‍പ്പണം എന്നി ചടങ്ങുകളോടെ ദേശവിളക്കാഘോഷത്തിന് സമാപനമായി.