ദേശീയ വിരമുക്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള ഗുളിക വിതരണത്തിന്റെ കണ്ടാണശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. കണ്ടാണശ്ശേരി എക്‌സല്‍സിയര്‍ എല്‍ .പി .സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എസ്. ധനന്‍ ഗുളിക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് അംഗം കെ.കെ.ജയന്തി ടീച്ചര്‍ അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.ചിന്ത ബോധവത്ക്കരണ സന്ദേശം നല്‍കി. ഡിസംബര്‍ – 3 നും വിദ്യാലയങ്ങളിലും അങ്കണവാടികളിലും മരുന്ന് കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ്.ജോസഫ് എക്‌സല്‍സിയര്‍ സ്‌കൂള്‍ പ്രധാന അധ്യാപിക സി.കെ.ലില്ലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്.സി, ബിജു.വി.എല്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരായ നിത ശ്രീനി, കെ.ആര്‍.ഷേര്‍ളി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.