ചാവക്കാട് നഗരസഭയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ധിച്ചു വരുന്ന കോഴിയിറച്ചിയുടെ വിലക്കയറ്റത്തിന് പരിഹാരമാകുന്നതിനും ശുദ്ധമായ ഇറച്ചി മിതമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്ലെറ്റ് ചാവക്കാട് പുത്തന്‍കടപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചു.ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷീജ പ്രശാന്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.