കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയി സെന്റര്‍ സംസ്ഥാന നേതൃത്വ ശില്പശാല സമാപനസമ്മേളനം ഉദ്ഘാടനം നടത്തി

ജപ്തിനടപടി നിര്‍ത്തി വെക്കണമെങ്കില്‍ വായ്പതുക തിരിച്ചടവ് സര്‍ക്കാര്‍  ഏറ്റെടുക്കണമെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മൊറേലി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയി സെന്റര്‍ സംസ്ഥാന നേതൃത്വ ശില്പശാലയുടെ സമാപനസമ്മേളനവും സംസ്ഥാനതല മെമ്പര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോപ്പറേറ്റീവ് എപ്ലോയിസ് സംസ്ഥാന പ്രസിഡന്റ് സി സുജിത് അധ്യക്ഷത വഹിച്ചു. ആര്‍.ജെ.ഡി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ജെയ്‌സന്‍ മാണി മുഖ്യ പ്രഭാഷണം നടത്തി. സംഘടന ഭാരവാഹികളായ സി.പി രാജന്‍, മധു മേപ്പൂകട, കെ.പി റിനില്‍, ഷോബിന്‍ തോമസ്, പി.ഐ സൈമണ്‍, നാസര്‍ കരുണിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിനിമ താരം നന്ദകിഷോര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT