കേരള കര്‍ഷക സംഘം ചാവക്കാട് മേഖലാ സമ്മേളനം നടന്നു

 

അഖിലേന്ത്യ കിസാന്‍ സഭയുടെ ഭാഗമായി നടന്ന കേരള കര്‍ഷക സംഘം ചാവക്കാട് മേഖലാ സമ്മേളനം ചാവക്കാട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡണ്ട് എം ബാലാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.ആര്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വി.വി. ഷരീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് എം.ആര്‍. രാധാകൃഷ്ണന്‍, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി മെമ്പര്‍ സുമ, സി.പി.ഐ.എം. ഏരിയ കമ്മിറ്റി മെമ്പര്‍ എ.എച്ച്. അക്ബര്‍, സംഘാടകസമിതി ചെയര്‍മാന്‍ പി.എസ്.അശോകന്‍ , വര്‍ഗ്ഗ ബഹുജന സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകസംഘം ചാവക്കാട് മേഖല 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മേഖലാ സെക്രട്ടറിയായി വി വി ശരീഫിനെയും മേഖലാ പ്രസിഡണ്ടായി കെ ആര്‍ മോഹനനെയും ട്രഷററായി സി അനില്‍കുമാറിനെയും തെരഞ്ഞെടുത്തു. കലാകായിക രംഗത്തെ പ്രഗല്‍ഭരെയും നല്ല കര്‍ഷകരെയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെയും ആദരിച്ചു.

 

ADVERTISEMENT