എളവള്ളി സെന്റ് ആന്റണീസ് ഇടവകയില്‍ കേരള ലേബര്‍ മൂവ്മെന്റ് പതാക ദിനാചരണവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാളും ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ 6.30 ന് നടന്ന ദിവ്യബലിയില്‍ മുഴുവന്‍ കെ.എല്‍.എം അംഗങ്ങളും കാഴ്ച്ച സമര്‍പ്പണം നടത്തി. തുടര്‍ന്ന് കെ.എല്‍.എം പതാകയുയര്‍ത്തല്‍ ഇടവക വികാരി ഫാ. ഫ്രാങ്ക്ളിന് കണ്ണനായ്ക്കന് നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം. ആന്റോ അദ്ധ്യക്ഷനായി. തുടര്‍ന്ന് അംഗങ്ങള്‍ പ്രതിജ്ഞയെടുത്തതിനു ശേഷം മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും തൊഴിലാളി സംഗമവും നടന്നു. ചടങ്ങുകള്‍ക്ക് യൂണിറ്റ് ഭാരവാഹികളായ വനിതാ വിഭാഗം പ്രസിഡണ്ട് സീമ ഷാജു, സെക്രട്ടറി ലോഫി റാഫേല്‍, ട്രഷറര്‍ സി.കെ.ജോയ്, ഷൈനി ഷാജി, രൂപതാ മേഖലാ സെക്രട്ടറി പി.ഐ. ഷാജു, മോട്ടോര്‍ തൊഴിലാളി ഫോറം പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട്, മറ്റം ഫൊറോന പ്രസിഡണ്ട് എ.എ.ഔസേപ്പ്, ജാന്‍സി ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.



