കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍, തൃശൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു

കേരള മീഡിയ പേഴ്സണ്‍സ് യൂണിയന്‍ തൃശൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. പ്രാദേശിക ലേഖകരുടെ ക്ഷേമനിധി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ജില്ലയിലുടനീളം ക്യാമ്പയിന്‍ നടത്താന്‍ സമ്മേളനം തീരുമാനിച്ചു. പീച്ചി ഹൗസില്‍ നടന്ന സമ്മേളനം വി. സെയ്ത് ഉദ്ഘാടനം ചെയ്തു. മത്തായി കേരളം അധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു മുഖ്യാതിഥിയായി.പ്രാദേശിക പത്രപ്രവര്‍ത്തകരുടെ പ്രസക്തി എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനും ചാനല്‍ സംവാദകനുമായ ജോര്‍ജ് പൊടിപ്പാറ ക്ലാസെടുത്തു.ദീര്‍ഘകാലം പത്രവിതരണ രംഗത്ത് പ്രവര്‍ത്തിച്ച കെ.വി. ചന്ദ്രന്‍, എ.സി. ബാലന്‍, വിനോദ്, സി.കെ. ഷണ്‍മുഖന്‍, എം.സി. ശശി എന്നിവരെ ആദരിച്ചു. പി.ജി. ബേബി ക്ഷേമനിധി അംഗത്വത്തെ കുറിച്ച് ക്ലാസെടുത്തു. എം. ഹരിഹരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു മറുപടി പറഞ്ഞു.സമ്മേളനം മത്തായി കേരളം പ്രസിഡന്റ്, , എം. ഹരിഹരന്‍ സെക്രട്ടറി രംഗനാഥന്‍ ട്രഷററായി 14 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

 

ADVERTISEMENT