കെ എസ് എസ് പി യു ചൂണ്ടല്‍ യൂണിറ്റ് കുടുംബസംഗമങ്ങള്‍ക്ക് സമാപനമായി

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചൂണ്ടല്‍ യൂണിറ്റ് കുടുംബസംഗമങ്ങള്‍ക്ക് സമാപനമായി. ആറാമത്തെയും അവസാനത്തേതുമായ കുടുംബസംഗമം തൈക്കാട്ടില്‍ ഡെയ്‌സി ജോസിന്റെ വസതിയില്‍ നടന്നു. പ്രസിഡന്റ് എം ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സി ഐ മോഹന്‍ദാസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്എസ്പിയു ചൊവ്വന്നൂര്‍ ബ്ലോക്ക് സെക്രട്ടറി പി വി ചാക്കോച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ വി എ ജോണി, എ എഫ് ജോണി, സി യൂ ആലീസ് , കെ എല്‍ ആനി എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍കാര്‍ക്ക് 4% ക്ഷാമാശ്വാസം അനുവദിച്ച കേരള സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. ബ്ലോക്ക് സെക്രട്ടറി പി വി.ചാക്കോച്ചനെ ആദരിച്ചു.

ADVERTISEMENT