മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിന്റെ ഭാഗമായി കേരള സുന്നി ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സെമിനാര്‍ നടത്തി. തൊഴിയൂരില്‍ നടത്തിയ സെമിനാര്‍ സംസ്ഥാന അധ്യക്ഷന്‍ അഷ്റഫ് ബാഹസന്‍ തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. നബിയെ പരിചയപ്പെടുക എന്ന വിഷയം മുഹ്യുദ്ദീന്‍ മന്നാനി മൂന്നിയൂരും ഇസ്ലാമിനെ അടുത്തറിയുക എന്ന വിഷയം റശീദലി വഹബി എടക്കരയും അവതരിപ്പിച്ചു. സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ മൂന്നിയൂര്‍, അബ്ദുല്ല വഹബി അരൂര്‍, വി.കെ റഫീഖ്, നജീബ് മാസ്റ്റര്‍ തൊഴിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഖമറുദ്ദീന്‍ വഹബി ചെറുതുരുത്തി സ്വാഗതവും, ജലീല്‍ വഹബി അണ്ടത്തോട് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. എന്‍. സിറാജുദ്ദീന്‍ മൗലവി വീരമംഗലം, ജില്ലാ പ്രസി. ഡോ: കെ.വി സൈദുമുഹമ്മദ് ഹാജി തൊഴിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.