കേരള – യുഎഇ കപ്പല്‍ സര്‍വീസ്; ബഡ്ജറ്റില്‍ 15 കോടി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി ബാലഗോപാല്‍

കേരള – യുഎഇ കപ്പല്‍ സര്‍വീസ്: ബഡ്ജറ്റില്‍ 15 കോടി വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി ബാലഗോപാല്‍. കേരള – യുഎഇ കപ്പല്‍ സര്‍വീസ് പ്രാവര്‍ത്തികമാക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആവശ്യമുന്നയിച്ചിരുന്നു. പിന്തുണ വാഗ്ദാനം ചെയ്തും കെഫ് ഹോള്‍ഡിങ്‌സ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, പ്രമുഖ പ്രവാസി സംഘടനകള്‍, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെയും സഹകരണം എം ഡി സി യെ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് എം ഡി സി സീനിയര്‍ വൈസ് പ്രസിഡണ്ട് സി. എ. ബ്യൂട്ടി പ്രസാദിന്റെ നേതൃത്വത്തില്‍ വിവിധ സംഘടന ഭാരവാഹികള്‍ ദുബായില്‍ വച്ച് കേരള ധനമന്ത്രി ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. എത്രയും വേഗം സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍പ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. പ്രവാസി പ്രതിനിധികളായ ബാബു കുരുവിള, സിജി വര്‍ഗീസ്, മനോജ് തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ADVERTISEMENT