ജില്ലാ തല കേരളോത്സവത്തിന് തുടക്കം; കായിക മത്സരങ്ങള്‍ കുന്നംകുളത്ത്

കേരളോത്സവത്തിന്റെ ജില്ലാ തല മത്സരങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും, ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിലെ കലാമത്സരങ്ങള്‍ തൃശൂര്‍ നഗരത്തിലെ വിവിധ വേദികളിലും, കായിക മത്സരങ്ങള്‍ കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക്ക് ഗ്രൗണ്ടിലും സമീപത്തെ മറ്റു വേദികളിലുമായാണ് ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്നത്.
ബ്ലോക്ക് തലത്തില്‍ നിന്നും നഗരസഭകളില്‍ നിന്നും വിജയികളായെത്തുന്ന അയ്യായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കാളികളാകും.

ADVERTISEMENT