മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍.പി. സ്‌കൂളില്‍ വിസ്മയ കാഴ്ച ഒരുക്കി കിഡ്‌സ് കാര്‍ണിവല്‍. സമീപപ്രദേശങ്ങളിലെ നഴ്‌സറി, അങ്കണവാടി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ കിഡ്‌സ് കാര്‍ണിവലില്‍ നൂറോളം കുരുന്നുകള്‍ പങ്കെടുത്തു. മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂളിലെ പ്രധാന അധ്യാപിക സിസ്റ്റര്‍ ഷാലി മരിയ, എളവള്ളി ബെത്സയിദ കോണ്‍വെന്റ് മദര്‍ സുപീരിയര്‍ സിസ്റ്റര്‍ വിമല്‍ ഗ്രേയ്‌സ് എന്നിവര്‍ കുട്ടികളുടെ ഇഷ്ട കഥാപാത്രമായ ഡോറ ബുജിയുടെ സ്‌നേഹ കൂടാരത്തിന്റെ നാട മുറിച്ചുകൊണ്ട് കിഡ്‌സ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. പ്രച്ഛന്ന വേഷം,കളറിംഗ്, മ്യൂസിക്കല്‍ ചെയര്‍ എന്നിങ്ങനെ വിവിധ മത്സരങ്ങളും കാര്‍ണിവെല്ലിന്റെ ഭാഗമായി നടത്തിയിരുന്നു. മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മധുര പലഹാരങ്ങളും കാറ്റാടി പമ്പരവും കിഡ്‌സ് കാര്‍ണിവലില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനിച്ചു. സിസ്റ്റര്‍ അനില കണ്ണനായ്ക്കല്‍, ജസീന്ത ടീച്ചര്‍ എന്നിവര്‍ കിഡ്‌സ് കാര്‍ണിവെല്ലിന് നേതൃത്വം നല്‍കി.



