കൊടകര വട്ടേക്കാട് ക്രിസ്‌മസ് ദിനത്തിൽ നടന്ന ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൊടകര പൊലീസ് അറസ്റ്റ‌് ചെയ്തു. വട്ടേക്കാട് ചീനാത്ത് ഹരീഷാണ് (29) അറസ്‌റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. വീട് കയറി ആക്രമണത്തിൽ വട്ടേക്കാട് കല്ലിങ്ങപ്പുറം സുജിതും (28), മഠത്തിക്കാടൻ അഭിഷേകും (29) ആണ് കുത്തേറ്റു മരിച്ചത്. സുജിത്തിന്റെ വീട് കയറിയാണ് അഭിഷേകും സംഘവും ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊടകര, ചാലക്കുടി, ആളൂർ സ്‌റ്റേഷൻ പരിധികളിൽ നിന്നായി 13 പേരെ കരുതൽ തടങ്കലിൽ വച്ചിരുന്നു. ഇവരെ വിട്ടയച്ചതായി സിഐ പി.കെ.ദാസ് അറിയിച്ചു.