കേരളത്തിലെ 108 ക്ഷേത്രങ്ങളില്‍ ശയന പ്രദക്ഷിണം പൂര്‍ത്തിയാക്കി കൃഷ്ണദാസ് പുറമേരി. 108-ാമത് പ്രദക്ഷിണം ഗുരുവായൂരില്‍ കൃഷ്ണ സന്നിധിയിലാണ് നടത്തിയത്. കിഴക്കേ ദീപസ്തംഭത്തിന് മുന്നില്‍ നിന്ന് തുടങ്ങി ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തെ ശയന പ്രദക്ഷിണം ഒന്‍പതു മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശന്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ തുടങ്ങിയവരും വിവിധ ആധ്യാത്മിക സംഘടനാ പ്രതിനിധികളും കൃഷ്ണദാസിനെ പൊന്നാട ചാര്‍ത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലും കല്യാണ മണ്ഡപത്തിലും നാഗസ്വര വാദ്യത്തിന് ശ്രുതി വായിക്കുന്ന കലാകാരനാണ് കൃഷ്ണദാസ് പുറമേരി.