കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ചാവക്കാട് ഏരിയ കമ്മറ്റി വനിത കണ്‍വെന്‍ഷന്‍ നടത്തി. ഗുരുവായൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ ജില്ലാ വനിത കമ്മറ്റി അംഗം സുനിത മുത്തുരാജ് ഉദ്ഘാടനം ചെയതു.മിനി രാജന്‍ അനുശോചനപ്രമേയവും ബുഷറലത്തീഫ് പ്രവര്‍ത്തന റിപ്പോര്‍ട്ടുംഅവതരിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് എം.കെ. പ്രഭാകരന്‍, എം എ അമ്മിണി, ബിന്ദു ചന്ദ്രന്‍ , വി അനൂപ്, വി വിദ്യാധരന്‍, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കണ്‍വിനര്‍ – ബുഷറലത്തിഫ് , ജോ. കണ്‍വിനര്‍മാര്‍ – ഷൈനി ഷാജി, ബിന്ദു ചന്ദ്രന്‍ എന്നിവരെ തെരെഞ്ഞടുത്തു.