കുരുന്നുകളില്‍ കൗതുകം നിറച്ച് ആനവണ്ടി

ആനവണ്ടിയെ കണ്ടും തൊട്ടും അനുഭവിച്ചറിഞ്ഞൂം സ്‌കൂള്‍ കുരുന്നുകള്‍. ഗുരുവായൂര്‍ ആര്‍ത്താറ്റ് എക്‌സല്‍ പബ്ലിക്ക് സ്‌ക്കൂളിലെ കുട്ടികളാണ് ഗുരുവായൂര്‍ കെ.എസ്.ആര്‍.സി. ഡിപ്പോയിലെത്തിയത്. വിവിധ ക്ലാസ്സിലുള്ള ബസ്സുകള്‍ പരിചയപ്പെട്ടും അവയുടെ നിറങ്ങളെയറിഞ്ഞും കുരുന്നുകള്‍ ഡിപ്പോയിലാകെ പാറി പറന്നു നടന്നു. പൊതു സ്ഥാപനങ്ങള്‍ പരിചയപ്പെടുക എന്ന ഉദ്യേശത്തോടെയുള്ള
ഫീല്‍ഡ് ട്രിപ്പ് പരിപാടിയുടെ ഭാഗമായാണ് ഇവര്‍ ഡിപ്പോയിലെത്തിയത്.

ADVERTISEMENT