വഴി തെറ്റി വന്ന വെള്ളിമൂങ്ങയുടെ രക്ഷകയായി കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാരി

വഴി തെറ്റി വന്ന മൂങ്ങയെ കാക്കകളുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷിച്ച് വനംവകുപ്പ് അധികൃതരെ ഏല്‍പ്പിച്ച് കെ.എസ്.ആര്‍.ടി.സി. ഗുരുവായൂര്‍ ഡിപ്പോ ജീവനക്കാരി ഗീത. രാവിലെയാണ് ഡിപ്പോയിലെ വര്‍ക്ക് ഷോപ്പിന് പുറകില്‍ വച്ച് മൂങ്ങയെ കണ്ടത്. ഇവിടെ ഇവരുടെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്ന സ്ഥലത്ത് കാക്കകള്‍ ഉപദ്രവിക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആയ സുനില്‍ മുഖാന്തിരം വനംവകുപ്പ് അധികൃതരെ വിവരം അറിച്ചു. പിന്നീട് വകുപ്പ് ഉദ്യോഗസ്ഥരെത്തി മൂങ്ങയെ കൊണ്ടുപോയി.

ADVERTISEMENT