ചാവക്കാട് തെക്കേ ബൈപ്പാസില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. ആര്‍ക്കും പരിക്കില്ല. പത്തനാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 നാണ് സംഭവം. ടോറസ് ലോറി പെട്ടന്ന് മുന്നിലേക്ക് കടന്നു വന്നതോടെ അപകടമൊഴിവാക്കാന്‍ വെട്ടിച്ച ബസ് റോഡില്‍ നിന്നും തെന്നിമാറി പാതയോരത്തേക്ക് ചെരിയുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്. ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. റോഡില്‍ വാഹനം കിടക്കുന്നതിനാല്‍ ഗതാഗത തടസവും രൂക്ഷമായി. ക്രെയിന്‍ ഉപയോഗിച്ച് ബസ്സ് നീക്കം ചെയ്യാനുള്ള നടപടിയാരംഭിച്ചു.