കെ.എസ്.എസ്.പി.യു. ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.പി.ജോസ് മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി. മുതുവട്ടൂര്‍ ശിക്ഷക്‌സദന്‍ മിനി ഹാളില്‍ നടത്തിയ യൂണിറ്റ് കണ്‍വെന്‍ഷന്‍ എ.പി.ജോസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ. രമേഷ് കുമാര്‍ സംസ്ഥാന പ്രസിഡണ്ടിനെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ നവാഗതരെ സ്വീകരിച്ചു. കെ.തങ്ക, എം.ബി. പ്രമീള, കെ.ബാലമോന്‍, കെ.എ.വാസു, എന്‍.പി.രാധാകൃഷ്ണന്‍, പി.കെ.ജേക്കബ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.കെ. ബീന സ്വാഗതവും, ട്രഷറര്‍ എം.ജി. ഹരിദാസ് നന്ദിയും പറഞ്ഞു.