കെ എസ് ടി എ 34ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചാവക്കാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍ പതാകദിനം ആചരിച്ചു. ഉപജില്ലയിലെ എല്ലാ യൂണിറ്റുകളിലും അധ്യാപകര്‍ പതാക ഉയര്‍ത്തി. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന പൊതുയോഗം കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് ബിനോയ് ടി മോഹന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് കെ കെ മനോജ് അധ്യക്ഷത വഹിച്ചു ..ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു എക്‌സിക്യൂട്ടീവ് അംഗം ഷൈജു ജില്ലാ കമ്മിറ്റി അംഗം ഡിക്‌സണ്‍ വി ചെറുവത്തൂര്‍ ഉപജില്ലാ സെക്രട്ടറി ഷാജി നിഴല്‍ സൈനബ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.