യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി അജയ് മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വെള്ളറക്കാട് മേഖല കുടുംബ സമ്മേളനം സംഘടിപ്പിച്ചു

കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി അജയ് മോഹന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വെള്ളറക്കാട് മേഖല കുടുംബ സമ്മേളനം സംഘടിപ്പിച്ചു. വെള്ളറക്കാട് എന്‍.വി ആന്റണിയുടെ ഗൃഹത്തില്‍ ചേര്‍ന്ന സമ്മേളനം കെ.പി.സി.സി അംഗം ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി വി.കെ രഘു സ്വാമി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബീന ജോസഫ്, കെ.ജയശങ്കര്‍, സ്വപ്ന രാമചന്ദ്രന്‍, കെ.സി മൊയ്തുട്ടി, ഷറഫുപന്നിത്തടം, ഗഫൂര്‍ കടങ്ങോട്, ആന്റോ പോള്‍, സജീവ് ചാത്തനാത്ത്, അക്ഷയ് വെള്ളറക്കാട്, പി.എന്‍ വിഷയകുമാര്‍, പി.യു പ്രകാശന്‍, സുബൈര്‍ വെള്ളറക്കാട്, അക്ബര്‍ അലി, ആമിന സുലൈമാന്‍, കുമാരി മുരളി, അശോകന്‍, പി.എസ് രാധിക, രഞ്ജു താരു, കവിത പ്രേംരാജ്, എന്‍.വി ആന്റണി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT