‘കണ്ണന്‍ എത്തിയത് ആയുധവുമായി’ കൊലപാതകം ആസൂത്രിതം; പോലീസ്

ആര്‍ത്താറ്റ് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കണ്ടെത്തല്‍. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരീ ഭര്‍ത്താവ് കണ്ണന്‍ എത്തിയത് ആയുധവുമായെന്ന് പോലീസ്. പ്രതിക്ക് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക  ബാധ്യയുണ്ടായിരുന്നുവെന്നും ഇതിന് പരിഹാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട് മുതുവറയിലെ വീട്ടില്‍ നിന്ന് പ്രതി കണ്ണന്‍ വൈകിട്ട് ആറ് മണിയോടെ പുറപ്പെട്ട് ആര്‍ത്താറ്റ് സിന്ധുവിന്റെ വീട്ടിലേക്ക് രാത്രി ഏഴുമണിയോടെ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയായിരുന്നു. ഭര്‍ത്താവ് മണികണ്ഠന്‍ പുറത്ത് പോയ തക്കം നോക്കി ഇയാള്‍ വീട്ടിലെത്തി സ്വര്‍ണ്ണം കവരുകയായിരുന്നു ലക്ഷ്യം. ഇതിനിടിയിലാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. അടുക്കളയില്‍ പണിയെടുത്തിരുന്ന സിന്ധുവിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. കൊലപാതകം നടന്ന് ഒരുമണിക്കൂറിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ കണ്ണനെ ആനായ്ക്കല്‍ ചീരംകുളം ക്ഷേത്രത്തിനു സമീപത്തുനിന്ന് പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം  പുറത്തറിയുന്നത്. ഭര്‍ത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ധാന്യങ്ങള്‍ പൊടിക്കുന്ന സ്ഥാപനവും വീടിനു സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. പണികള്‍ കഴിഞ്ഞ് മണികണ്ഠന്‍ വീട്ടില്‍നിന്ന് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. മണികണ്ഠന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അടുക്കളയില്‍ സിന്ധുവിനെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. അതേസമയം,
ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ് തൃശ്ശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

ADVERTISEMENT