മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ‘ലഹരിമുക്ത കേരളം’ പദ്ധതി ജില്ലാതല ഉദ്ഘാടനം നടത്തി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന ലഹരിമുക്ത കേരളം പദ്ധതിയുടെ ജില്ലാതല ക്യാമ്പയിന്‍ കടപ്പുറം തൊട്ടാപ്പ് നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫിഷറീസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടപ്പാക്കുന്നത്. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായവിതരണവും നടത്തി. മത്സ്യമേഖലയില്‍ വിവിധ തലങ്ങളിലുള്ള വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. എക്സൈസ് വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഷെഫീഖ് യൂസഫ് ലഹരിക്കെതിരേയുള്ള ബോധവത്കരണ ക്ലാസെടുത്തു. ഫിഷറീസ് എറണാകുളം റീജ്യണല്‍ എക്സിക്യൂട്ടീവ് എസ്. ജയശ്രീ റിപ്പോര്‍ട്ടവതരിപ്പിച്ചു. വിവിധ മത്സ്യതൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ടി.എ. ഹനീഫ, കെ.പി. സതീശന്‍, കെ.വി.ശ്രീനിവാസന്‍, സി.വി.സുരേന്ദ്രന്‍ മരക്കാന്‍, എം.കെ. ഷംസുദ്ദീന്‍, ചാവക്കാട് എഫ്ഇഒ ആര്‍.രേഷ്മ, മത്സ്യബോര്‍ഡ് അംഗം കെ.കെ.രമേശന്‍, മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസര്‍ വി.വി.സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT