കടപ്പുറം ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കന്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ശുഭാജയന്‍, വി പി മന്‍സൂര്‍ അലി, വാര്‍ഡ് മെമ്പര്‍മാരായ സമീറ ശരീഫ്, ടി ആര്‍ ഇബ്രാഹിം,സുനിത പ്രസാദ്, മുഹമ്മദ് നാസിഫ് തുടങ്ങിയവര്‍ സംസാരിച്ചു. ബിരുദതലം മുതല്‍ ഉന്നത വിദ്യാഭ്യാസത്തിലേര്‍പ്പെടുന്നതും, പ്രൊഫെഷണല്‍ കോഴ്‌സിന് പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കി വരുന്നത്.