വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Large quantity of banned tobacco products seized

കണ്ടാണശ്ശേരിയില്‍ വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. വീടിന്റെ ചിമ്മിനിക്കൂടിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന നിരോധിത പുകയില ഉത്പണങ്ങളുടെ വന്‍ ശേഖരമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ കുന്നംകുളം എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കണ്ടാണശ്ശേരി പുത്തന്‍ കുളത്തിന് സമീപത്ത് സ്ഥാപനം നടത്തുന്ന കളത്തില്‍ കെ.എസ്.ഉണ്ണികൃഷ്ണനെയാണ് (67) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

content summary ; Large quantity of banned tobacco products seized

ADVERTISEMENT