ചാവക്കാട് തിരുവത്രയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ അക്ബറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച നിലയില്‍. തിരുവത്ര ചെങ്കോട്ട നഗറിലും ആനത്തലമൂക്കിലും സ്ഥാപിച്ച അഞ്ചിലധികം പ്രചരണ ബോര്‍ഡുകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം. നേതാക്കള്‍ ചാവക്കാട് പോലീസില്‍ പരാതി നല്കി.



