എല്‍.ഡി.എഫ് കാട്ടകാമ്പാല്‍ മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

എല്‍.ഡി.എഫ് കാട്ടകാമ്പാല്‍ മേഖല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കുന്നംകുളം നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എ .സി മൊയ്തിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനായി ചിറക്കല്‍ അറഫ പാലസ് നഗറില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കാട്ടകാമ്പാല്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി. പി. ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എം. ബാലാജി ഉദ്ഘാടനം ചെയ്തു.

സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്‍ കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി. പി .ഐ ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം ടി.സി. ചെറിയാന്‍, കാട്ടകാമ്പാല്‍ ലോക്കല്‍ സെക്രട്ടറി വി.കെ ബാബുരാജ്, സി.പി.ഐ ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.ടി. ഷാജന്‍, സി.പി.ഐ ഏരിയ സെക്രട്ടറി പി.കെ രവീന്ദ്രന്‍, എന്‍.സി.പി മണ്ഡലം കമ്മിറ്റി അംഗം ആലീസ് തോമസ്, പി.സി സണ്ണി, സി.കെ സന്ദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT