മണലൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രൊഫ സി.രവീന്ദ്രനാഥിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന്റെ ഭാഗമായി. ഇടതുപക്ഷ ജനാധിപത്യ മുന്നണി കേച്ചേരി മേഖല കണ്വെന്ഷന് ചേര്‍ന്നു. കേച്ചേരി സിറ്റി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന്. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണലൂര്‍ നിയോജകസി.പി.ഐ. കേച്ചേരി ലോക്കല്‍ സെക്രട്ടറി വി.പി ലീല അദ്ധ്യക്ഷയായി. എന്‍.സി.പി.എസ്. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പി.കെ.രാജന് മാസ്റ്റര്‍, സി.പി.ഐ.എം. കുന്നംകുളം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ബി പ്രവീണ്‍,പി.ബി അനൂപ്,കെ.എ സൈഫുദ്ദീന്,
കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം ജിജു മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ്, മണ്ഡലം സ്ഥാനാര്‍ത്ഥി പ്രൊഫ.സി രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രകടനമായി കേച്ചേരി സെന്ററിലെത്തി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടത്തി. മുരളി പെരുനെല്ലി എം.എല്‍.എ. നാട മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.



