ലീഡര്‍ കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ ലീഡര്‍ കെ.കരുണാകന്‍ സ്മാരക പുരസ്‌കാരം മുന്‍ നിയമസഭസ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എക്‌സ് എംഎല്‍എയുമായ തേറമ്പില്‍ രാമകൃഷ്ണന് നല്‍കും.25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 13 വെള്ളിയാഴ്ച്ച കാലത്ത് 9 മണിക്ക് ആല്‍ത്തറ ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.പി.സി.സി മുന്‍ പ്രസിഡണ്ട് കെ മുരളീധരന്‍ സമര്‍പ്പിക്കും. ഡി സി സി പ്രസിഡണ്ട് ജോസഫ് ടാജറ്റ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ഒ.അബ്ദുറഹ്‌മാന്‍കുട്ടി, പി.ടി അജയ്‌മോഹന്‍, ഐയുഎംഎല്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് തുടങ്ങീ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.



