സിപിഎം മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച നേതാക്കളെ ആദരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി പി എ രമേശന് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ടിവി ഹരിദാസന് ആമുഖപ്രഭാഷണം നടത്തി. സി കെ സദാനന്ദന്, പിജി സുബിദാസ്, സി കെ ബേബി, ഇ കെ ദാസന് തുടങ്ങിയവര്‍ സംസാരിച്ചു. അടിന്തരാവസ്ഥ കാലത്ത് ശിക്ഷ അനുഭവിച്ച കോട്ടിലങ്ങല് കുമാരന്, ബക്കര്‍ അമ്പലത്തില്‍, ബാലന് വലിയ പുരക്കല്‍ എന്നിവരെയാണ് ആദരിച്ചത്.