റോഡരികിലെ കാനയില്‍ ടയര്‍ താഴ്ന്ന് ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ് വഴിയില്‍ കുടുങ്ങി. കൈപ്പറമ്പ് – തലക്കോട്ടുകര റോഡില്‍ സെന്റ് ജോസഫ്സ് കപ്പേളക്ക് സമീപം ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ വലതുഭാഗത്തെ മുന്‍-പിന് ചക്രങ്ങള്‍ പൂര്‍ണമായും കാനയില്‍ താഴുകയായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു.