പെരുന്തട്ട മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം സമാപിച്ചു

ഗുരുവായൂര്‍ പെരുന്തട്ട മഹാദേവ ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന
ഏഴാമത് മഹാരുദ്ര യജ്ഞം അതി പ്രധാന ചടങ്ങായ വസോര്‍ ധാരയോടെ സമാപിച്ചു കീഴേടം രാമന്‍ നമ്പൂതിരി യുടെ നേതൃത്വത്തില്‍ നടന്ന രുദ്ര ജപവും, ക്ഷേത്രം തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വിശിഷ്ട അഭിഷേക ദര്‍ശനത്തിനും വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.
ഫെബ്രുവരി ഒന്നിന് ആരംഭിച്ച പരിപാടിയില്‍ ദിവസവും അഭിഷേകം, വിശേഷല്‍ പൂജകള്‍, നാരായണീയ പാരായണം കേളി, നാഗസ്വരം, വിവിധ കലാപരിപാടികള്‍, അന്നദാനം എന്നിവയും ഉണ്ടായി. പതിനൊന്നു ദിനങ്ങളായി നടന്ന ചടങ്ങുകള്‍ ഇന്നത്തെ വിശേഷാല്‍ പൂജകളോടെ സമാപിച്ചു

ADVERTISEMENT