ഗുരുവായൂര്‍ നഗരസഭ മമ്മിയൂര്‍ 15-ാം വാര്‍ഡ് കമ്മിറ്റി പുനഃസംഘടനയും മഹാത്മാഗാന്ധി കുടുംബ യോഗവും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശങ്കറിന്റെ വസതിയില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ അനില്‍കുമാര്‍ ചിറക്കല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി നവാസ് മുഖ്യാതിഥിയായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത് മുഖ്യപ്രഭാഷണം നടത്തി. രാമചന്ദ്രന്‍ പല്ലത്ത്, ഒ. രതീഷ് , മോഹന്‍ദാസ് ചേലനാട്, മഞ്ജു ആനന്ദന്‍, ശരത് ചന്ദ്രന്‍ മൂത്തേടത്ത് എന്നിവര്‍ സംസാരിച്ചു. വാര്‍ഡിലെ ആശാ പ്രവര്‍ത്തക രേഷ്മ രാജീവ്, ഹരിത സേനാംഗം കെ.എ. പ്രിയ എന്നിവരെ ആദരിച്ചു. പുതിയ വാര്‍ഡ് പ്രസിഡണ്ടായി ശരത് ചന്ദ്രനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നീ ചുമതലകളിലേക്കും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.